കോവിഡ് കണക്കുകളില്‍ ഗണ്യമായ കുറവ് വന്ന സാഹചര്യത്തില്‍ ഇന്ത്യയിലാകെ നടപ്പിലാക്കി വന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ഇനി കേസ് എടുക്കില്ല. ദുരന്തനിവാരണ നിയമപ്രകാരമുളള നിയന്ത്രണങ്ങളും ഒഴിവാക്കും. ആള്‍ക്കൂട്ടത്തിനും കേസെടുക്കേണ്ടതിലെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത് സംബന്ധിച്ച വ്യക്തമായ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.