അമ്മയായ സന്തോഷം പങ്ക് വച്ച് ചലച്ചിത്രതാരം നയന്‍താര. നയന്‍താരയ്ക്കും വിഘ്‌നേഷിനും ഇരട്ടകുട്ടികള്‍

നയന്‍താര അമ്മയായി. ഞായറാഴ്ച വൈകീട്ട് ട്വിറ്ററിലൂടെയാണ് നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ ഇക്കാര്യം അറിയിച്ചത്.


ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും, ഞങ്ങളുടെ പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും ചേര്‍ന്ന്, നമുക്ക് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം””, വിഘ്നേഷ് ട്വിറ്ററില്‍ കുറിച്ചു.
2022 ജൂണ്‍ ഒന്‍പതാം തിയതി ചെന്നൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *