ചലച്ചിത്ര, സീരിയല്‍ നടന് കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു.

ചലച്ചിത്ര, സീരിയല്‍ നടന് കാര്യവട്ടം ശശികുമാര്‍ തിരുവനന്തപുരത്ത് അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക്രൈംബ്രാഞ്ച് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വിവിധ വേഷങ്ങള്‍ ചെയ്തു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.