നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരായി സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ പറഞ്ഞു. ഇന്ന് കോടതിയലക്ഷ്യ കേസില്‍ ഹാജരായപ്പോഴായിരുന്നു വിശദീകരണം. സംസാരിക്കവെ ഏതെങ്കിലും തരത്തില്‍ ജഡ്ജിയെ അവഹേളിക്കാനോ ജൂഡീഷ്യറിയെ താഴ്ത്തിക്കെട്ടാനോ വിചാരണയില്‍ അവിശ്വാസം രേഖപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിശദീകരണവും സാഹചര്യങ്ങളും രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യവും കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *