സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ്, കരാര്‍ റദ്ദാക്കി തിരുവനന്തപുരം കോര്പ്പറേഷന്

തിരുവനന്തപുരം എം.ജി റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് അനുവദിച്ചുകൊണ്ടുള്ള കരാര്‍ റദ്ദാക്കി തിരുവനന്തപുരം കോര്പ്പറേഷന്. ഹോട്ടലുടമ കരാര്‍ ലംഘിച്ചതിനാലാണ് കരാര്റദ്ദാക്കിയത്. റോഡ് വാടകയ്ക്ക് നല്കിയ ഭാഗത്ത് മറ്റ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് നിഷേധിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കോര്പ്പറേഷന് എന്‍ജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍, കരാര്‍ ലംഘനമുണ്ടെന്നും റദ്ദാക്കണമെന്നും എന്‍ജിനീയിറിംഗ് വിഭാഗം ശുപാര് ചെയ്തതിന് പിന്നാലെയാണ് നടപടി.
പാര്‍ക്കിംഗ് അനുവദിച്ചാല്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിംഗിന് എത്തുന്നവരെ തടസ്സപ്പെടുത്തരുതെന്നും കരാറില്‍ പറയുന്നുണ്ടെന്നാണ് കോര്പ്പറേഷന് വാദം. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് തേടിയിരുന്നു. റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയറോടാണ് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5000 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയത്. ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഹോട്ടലുടമയും കോര്പ്പറേഷന് സെക്രട്ടറിയുമാണ് കരാറില്‍ ഒപ്പ് വെച്ചത്.