നരബലിക്കാര്‍ക്കായി ആളൂര്‍. ഇലന്തൂര്‍ കൊലപാതകക്കേസില്‍ പ്രതികള്‍ക്കായി ഹാജരാകുമെന്ന് അഭിഭാഷകന്‍

പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ ആളൂര്‍ പ്രതികള്‍ക്കായി ഹാജരാകും. കളളമന്ത്രവാദിയായ മുഹമ്മദ് ഷാഫി, കൊലപാതകത്തിന് പങ്കാളികളായ ഭഗവല്‍സിംഗ് രണ്ടാം ഭാര്യ ലൈല എന്നിവരുടെ ഭാഗം കോടതിയില്‍ പറയാനാണ് ആളൂര്‍ എത്തുന്നത്. ദമ്പതികളായ പ്രതികള്‍ക്ക് വേണ്ടിയാണ് തന്നെ സമീപിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ മൂന്ന് പേര്‍ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കുമെന്നും ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ പോലീസ് കോടതിയില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് സാധ്യത. ഇതേ മാര്‍ഗ്ഗത്തില്‍ മറ്റ് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്.