എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയായി യുവതി ;
മദ്യപിച്ച് വീട്ടിലെത്തി ബഹളുമുണ്ടാക്കി, ഭാര്യയാണെന്ന് പറഞ്ഞു, കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം

തിരുവനന്തപുരം: എല്‍ദോസ് കുന്നംപള്ളി എംഎല്‍എക്കെതിരെ ആരോപണങ്ങളുമായി പരാതിക്കാരി. എംഎല്‍എയുമായി പത്ത് വര്‍ഷത്തെ ബന്ധം ഉണ്ട്. മോശം വ്യക്തിയാണെന്ന് മനസിലാക്കി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതോടെ ഭീഷണിപ്പെടുത്തിയെന്ന് യുവതി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി. മര്‍ദ്ദനവും ഭീഷണിയും തുടര്‍ന്നതോടെ വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും എംഎല്‍എക്കെതിരെയായതിനാല്‍ കമ്മീഷറെ സമീപിക്കാനായിരുന്നു മറുപടിയെന്നും യുവതി പറയുന്നു.
തന്റെ പരാതി കമ്മീഷണര്‍ കോവളം പൊലീസിന് കൈമാറി. തുടര്‍ന്ന് ഒന്നാം തിയ്യതിയും ഏഴാം തിയ്യതിയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസുകാര്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. സിഐ അവധിയായതിനാല്‍ എട്ടാം തിയ്യതി വരണമെന്ന് പറഞ്ഞ് പരാതി പരിഗണിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം പോയപ്പോള്‍ എംഎല്‍എയെ കണ്ട് സംസാരിച്ച് ഒത്തുതീര്‍പ്പാക്കാം എന്നാണ് പറഞ്ഞത്. പരാതിക്ക് ശേഷം ഒത്തുതീര്‍പ്പിനായി നിരവധി പേര്‍ ശ്രമിച്ചിരുന്നു. പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും യുവതി പറഞ്ഞു.
14-ാം തിയ്യതിയാണ് കോവളത്ത് വെച്ച് ഉപദ്രവിച്ചത്. സംഭവം പൊലീസിനെ അറിയിച്ചത് നാട്ടുകാര്‍ ചേര്‍ന്നാണ്. എന്നാല്‍ ഇത് തന്റെ ഭാര്യയാണെന്ന് പറഞ്ഞ് എംഎല്‍എ തന്നെ പൊലീസ് വണ്ടിയില്‍ കയറ്റി വിടുകയായിരുന്നു. എംഎല്‍എയുടെ പിഎ ഡാമിപോള്‍, സുഹൃത്ത് ജിഷ്ണു എന്നിവരാണ് മര്‍ദ്ദിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നത്. പിന്നീട് സിഎയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നും യുവതി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *