തര്‍ക്കം മൂത്തു…വിരാട് കോഹ്‌ലിയുടെ ആരാധകന്‍ രോഹിത്ശര്‍മ്മയുടെ ആരാധകനെ കൊന്നു….

ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കാനായി ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ആസ്‌ട്രേലിയയിലാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ മല്ലൂരിനടുത്തുള്ള സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്ത് വച്ച് രോഹിത് ശര്‍മ്മ ആരാധകനായ വിഘ്നേഷും വിരാട് കോഹ്ലി ആരാധകനായ ധര്‍മ്മരാജും ഐപിഎല്‍ ക്രിക്കറ്റ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ, വിഘ്നേഷ് ആര്‍.സി.ബിയെയും വിരാട് കോഹ്ലിയെയും പരിഹസിക്കുകയും രോഹിത് ശര്‍മയേയും മുംബൈ ഇന്ത്യന്‍സിനെയും പുകഴ്ത്തുകയും ചെയ്തു. ഇതോടെ തര്‍ക്കം വലുതായി. കലിപൂണ്ട ധര്‍മ്മരാജ് കൈയ്യിലിരുന്ന മദ്യക്കുപ്പി കൊണ്ട് വിഘ്നേഷിനെ അടിക്കുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയില്‍ മാരകമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കീലപ്പാളൂര്‍ പോലീസ് പറഞ്ഞു. കൊലപാതക ശേഷം ഒളിവില്‍പ്പോയ ധര്‍മ്മരാജിനെ പോലീസ് പിടികൂടി. സംഭവം ഇന്ത്യയാകെ സോഷ്യല്‍ മീഡിയില്‍ ട്രെന്റിംഗാണ്. കൊലപാതകിയായ വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്റിംഗ്.

Leave a Reply

Your email address will not be published. Required fields are marked *