ചരിത്ര തീരുമാനവുമായി ഒഡീഷ സര്‍ക്കാര്‍. സര്‍വീസിലുളള 57,000 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി

സര്‍വീസിലുളള 57,000 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തി ഒഡീഷ സര്‍ക്കാര്‍. രാജ്യത്ത് ഇത്രയധികം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഒഡീഷ. ദീപാവലി സമ്മാനമ
ായാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. ഇനി മുതല്‍ കരാര്‍ ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഒഡിഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുക. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ ശമ്പളം കരാര്‍നിയമന തീയതി പരിഗണിച്ച് നിജപ്പെടുത്തും. സ്ഥാനക്കയറ്റമടക്കമുളള മുന്‍കാല പ്രാബല്യത്തോടെയുളള ആനുകൂല്യങ്ങളും അനുവദിച്ച് ആണ് ശമ്പളം തീരുമാനിക്കുക. ജോലി ചെയ്ത കാലയളവ് പരി?ഗണിച്ച് അര്‍ഹതയുളള മുന്‍?ഗണന ജീവനക്കാര്‍ക്ക് നല്‍കും. പ്രതിവര്‍ഷം 1300 കോടി രൂപയാണ് പദ്ധതിക്കായി അധികച്ചെലവ് പ്രതീക്ഷിക്കുന്നത്.