മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ സിനിമയ്ക്ക് ഗള്‍ഫില്‍ വിലക്ക്

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ വിലക്ക്. യുഎഇ ചിത്രത്തിന് ഇതുവരെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.

എല്‍ജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്കെന്നാണ് അറിയുന്നത്. ലോകവ്യാപകമായി ഈ മാസം 21-ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് തിരിച്ചടി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജിസിസി രാജ്യങ്ങളില്‍ ചിത്രം റീ സെന്‍സറിങ്ങിന് നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് വിവരം.

നിലവിലെ സാഹചര്യത്തില്‍ ചിത്രം 21-ന് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *