ശ്രീദേവി മാത്രമല്ല സജ്നമോള്‍, ശ്രീജ ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൂടി

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൂടിയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സ്ത്രീകളുടെ പേരില്‍ രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടിയുണ്ട്.സജ്നമോള്‍, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയത് .സിദ്ധനെന്ന് നടിക്കുന്ന ഷാഫി തന്റെ വിശ്വാസ്യത നിലനിര്‍ത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയതെന്നാണ് നിഗമനം. പ്രൊഫൈലുകളിലെ ചാറ്റുകളില്‍ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

2021 നവംബറില്‍ ആണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്.അതിനിടെ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും.പത്മയുടെ ഫോണ്‍ കണ്ടെത്താനുള്ള പരിശോധനയും പോലീസ് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *