യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കണ്ണൂര്‍ പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കണ്ണാച്ചാന്‍ കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23) നെയാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചാണ് കൊലപാതകി എത്തിയതെന്ന് ആക്രമണം നാട്ടുകാര്‍ പറഞ്ഞു.ഇന്ന് ഉച്ച 12 മണിക്ക് ശേഷമാണ് വീടിനുള്ളില്‍ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ആക്രമണസമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു വിഷ്ണുപ്രിയ. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *