ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. വിജയശില്പിയായി വിരാട് കോഹ്‌ലി

ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ഉജ്ജ്വല ജയം. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പാകിസ്താന്‍ മുന്നോട്ടുവച്ച 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ വിജയ ശില്‍പി.പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം 6.1 ഓവറില്‍ ഇന്ത്യക്ക് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ലോകേഷ് രാഹുല്‍ (4) നസീം ഷാ എറിഞ്ഞ രണ്ടാം ഓവറില്‍ പ്ലെയ്ഡ് ഓണ്‍ ആയപ്പോള്‍ രോഹിത് ശര്‍മ (4) ഹാരിസ് റൗഫ് എറിഞ്ഞ നാലാം ഓവറില്‍ ഇഫ്തിക്കാര്‍ അഹ്മദിന്റെ കൈകളില്‍ അവസാനിച്ചു. നന്നായി തുടങ്ങിയ സൂര്യകുമാര്‍ യാദവിനെയും ഹാരിസ് റൗഫ് ആണ് പുറത്താക്കിയത്. 10 പന്തുകളില്‍ 15 റണ്‍സെടുത്ത സൂര്യ മുഹമ്മദ് റിസ്വാന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. അഞ്ചാം നമ്പറിലെത്തിയ അക്‌സര്‍ പട്ടേല്‍ (2) റണ്ണൗട്ടായി.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *