ഇന്ത്യന്‍ ക്രിക്കറ്റില്‍ സമത്വം.. വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പുരുഷ ക്രിക്കറ്റ് താരങ്ങളുടെ അതേ വേതനം.

ജെന്‍ഡര്‍ ഈക്വാലിറ്റിയുടെ കാര്യത്തില്‍ അഭിമാനകരമായ ചുവട് വെയ്പുമായി ബിസിസിഐ. ഇനി ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് കിട്ടുന്ന അതേ വേതനം വനിതാ താരങ്ങള്‍ക്കും മാച്ച് ഫീ ആയി ലഭിക്കും. .

വിവേചനം അവസാനിപ്പിക്കുക എന്നത് അടിസ്ഥാനമാക്കിയാണ് തീരുമാനം എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു.ലിംഗസമത്വത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നമ്മള്‍ പോകുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി പുരുഷന്മാര്‍ക്കും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും മാച്ച് ഫീ തുല്യമായിരിക്കും. ജയ്ഷാ ട്വീറ്റ് ചെയ്തു.

ടെസ്റ്റില്‍ പുരുഷ താരങ്ങള്‍ക്ക് 15 ലക്ഷവും ഏകദിനത്തില്‍ ആറു ലക്ഷവും ട്വന്റി 20 യില്‍ 3 ലക്ഷവുമായിരുന്നു മാച്ച് ഫീ. ഇനി വനിത താരങ്ങള്‍ക്കും ഇതേ തുക കൈപ്പറ്റാം. ലിംഗസമത്വം നടപ്പാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്‍ അഭിനന്ദനപ്രവാഹമാണ് നേടിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *