പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗ്രീഷ്മ; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ദേസാസ്വാസ്ഥ്യമുണ്ടായുതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ പോയിവന്ന ശേഷമാണ് ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്.

ശുചിമുറിയിലിരുന്ന അണുനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായാണ് സംശയം. ഡോക്ടര്‍മാരുടെ പരിശോധനയില്‍ രേഷ്മയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് അറിയുന്നത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിനായി പാറശാലയിലെ കൊണ്ടുപോകാനിരിക്കെയാണ് സംഭവം. ചോദ്യം ചെയ്യലില്‍ കൂസലില്ലാതെയാണ് ഗ്രീഷ്മ പ്രതികരിച്ചത്. ബിഎ ഇംഗ്ലീഷില്‍ നാലാം റാങ്ക്കാരിയാണ്. ഇംഗ്ലീഷ് ഹൊറര്‍ ചിത്രങ്ങളുടെ ആരാധികയായിരുന്നു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് തയ്യാറെടുത്തായിരുന്നു ചോദ്യം ചെയ്യലിന് എത്തിയത്. എന്നാല്‍ തെളിവുകള്‍ നിരത്തി പ്രൊഫഷണല്‍ രീതിയിലുളള ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ പതറിപ്പോകുകയായിരുന്നു. പിന്നീട് കുറ്റസമ്മതം നടത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *