ട്വന്റി 20 ലോകകപ്പില്‍ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി പാകിസ്ഥാന്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 33 റണ്‍സ് വിജയം

ട്വന്റി 20 ലോകകപ്പ്; പാക്കിസ്ഥാന് ജീവശ്വാസം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 33 റണ്‍സ് വിജയം, മഴ മൂലം 14 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 33 റണ്‍സിനാണ് പാക് വിജയം. 14 ഓവറില്‍ 142 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.നേരത്തെ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 9 ഓവറില്‍ 69 ന് നാല് എന്ന നിലയില്‍ നില്‌ക്കേയാണ് മഴയെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ തെംബ ബാവുമയ്ക്ക് 36 (19) മാത്രമേ അല്പമെങ്കിലും പൊരുതാന്‍ കഴിഞ്ഞുള്ളൂ. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി 14/3 ഉം ഷബാദ് ഖാന്‍ 16/2 ഉം വിക്കറ്റ് വീഴ്ത്തി.നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 185/9 എന്ന നിലയിലാണ് ക്രീസ് വിട്ടത്. തുടക്കത്തിലേ തകര്‍ന്നെങ്കിലും ഇഫ്ത്തിക്കര്‍ അഹമ്മദ് 51 ( 35 ), ഷബദ് ഖാന്‍ 52 (22) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് പാക്കിസ്ഥാനെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്. ക്യാപ്റ്റന്‍ ബാബര്‍ അസം 6 (15), മുഹമ്മദ് റിസ് വാന്‍ 4 (4) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി നോട്‌ജെ 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *