കാറില്‍ ചാരി നിന്ന കുട്ടിയെ ഉപദ്രവിച്ച രണ്ടാമത്തെയാളും പോലീസ് കസ്റ്റഡിയില്‍

തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാമത്തെയാളും കസ്റ്റഡിയില്‍. കുട്ടിയെ ചവിട്ടിയെറിഞ്ഞ സിഹ്ഷാദിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയിലാണ് ഇയാള്‍ കുട്ടിയെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കാറിലേക്ക് നോക്കി നില്ക്കുന്ന കുട്ടിയെ ഇയാള്‍ തലയില്‍ അടിക്കുന്നതും വലിച്ച് മാറ്റുന്നതുമാണ് ദൃശ്യങ്ങളിലുളളത്. മര്‍ദ്ദനമേറ്റ ആറുവയസുകാരന് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.