ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കാന്‍ ഉത്തരവിട്ട് മന്ത്രി എം.ബി രാജേഷ്, കോര്‍പ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സര്‍ക്കാര്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിലവിലുള്ള 295 താല്‍ക്കാലിക ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. മേയറുടെ കത്ത് വിവാദമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. കോര്‍പ്പറേഷനിലെ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വന്‍ പ്രതിഷേധനത്തിന് ഇടയാക്കിയിരുന്നു. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.