ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍.
ഇന്ത്യന്‍ ബോളര്‍മാരെ അടിച്ചുപറത്തി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ നിഷ്പ്രഭരാക്കി ഇംഗ്ലണ്ട് ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് ഒരു വിക്കറ്റും നഷ്ടപ്പെടാതെ 16 ഓവറിൽ വിജയലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ജോസ് ബട്‌ലറും അലക്‌സ് ഹെയ്ൽസും കൂടി ഇന്ത്യൻ ബൗളർമാരെ അക്ഷരാർഥത്തിൽ അടിച്ചുപറത്തുകയായിരുന്നു. ബട്‌ലർ 49 പന്തിൽ മൂന്ന് സിക്‌സും ഒമ്പത് ഫോറും സഹിതം 80 റൺസുമായി പുറത്താകാതെ നിന്നു. അലക്‌സ് ഹെയ്ൽസ് ആയിരുന്നു കൂടുതൽ ആക്രമണകാരി. 47 പന്തിൽ ഏഴ് സിക്‌സും നാല് ഫോറും സഹിതം 86 റൺസാണ് ഹെയ്ൽസ് അടിച്ചുകൂട്ടിയത്. 16 ഓവർ എറിഞ്ഞിട്ടും ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും എറിഞ്ഞിടാനാകാതെ ഇന്ത്യൻ ബൗളർമാർ നിസഹായരാകുന്ന കാഴ്ചയാണ് കണ്ടത്

നേരത്തെ വിരാട് കോഹ്ലിയുടെയും ഹാർദിക് പാണ്ഡ്യയുടെയും അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോർ 168ൽ എത്തിച്ചത്. കോഹ്ലി 40 പന്തിൽ 50 റൺസെടുത്തപ്പോൾ പാണ്ഡ്യ 33 പന്തിൽ 63 റൺസെടുത്തു. രോഹിത് ശർമ 27 റൺസും സൂര്യകുമാർ യാദവ് 14 റൺസുമെടുത്തു. വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ പാക്കിസ്ഥാനെ അവർ നേരിടും

Leave a Reply

Your email address will not be published. Required fields are marked *