സ്‌കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോ ഗ്രാഫര്‍ അറസ്റ്റില്‍

പത്തനംതിട്ട അടൂരില്‍ സ്‌കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോ ഗ്രാഫര്‍ അറസ്റ്റില്‍. അടൂരിലെ ദേവി സ്‌കാന്‍സിലെ റേഡിയോ ഗ്രാഫര്‍ അജ്ഞിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടക്കുന്നത്.

യുവതിക്ക് സംശയം തോന്നിയതിനേത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയുടെ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെടുത്തു. ഏഴാംകുളം സ്വദേശിനിയായ യുവതിയാണ് എംആര്‍ഐ സ്‌കാനിങിന് വേണ്ടി അംജിത്തിന്റെ സ്‌കാനിങ് സെന്ററിലെത്തിയത്. സംഭവം പിടിക്കപ്പെട്ടതോടെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനിന്നതോടെ പോലീസെത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *