ബാലരാമപുരത്ത് നടുറോഡില്‍ കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം ദേശീയപാതയില്‍ തിരക്കേറിയ ബാലരാമപുരം ജംഗ്ഷനില്‍ വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ തട്ടിയെന്നാരോപിച്ച് കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു. കാറിനുളളില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നപ്പോഴായിരുന്നു അതിക്രമം. മൂന്ന് പേരും എട്ട് വയസില്‍ താഴെയുളളവരുമായിരുന്നു.
കോട്ടയം സ്വദേശിയായ ജോര്‍ജും കുടുംബവും യാത്രചെയ്ത കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം ജോര്‍ജിനൊപ്പം ഭാര്യയും മൂന്ന് മക്കളുമാണ് ഉണ്ടായിരുന്നത്. കൈത്തറി ഉത്പന്നങ്ങള്‍ വാങ്ങാനായി ഒരുമിച്ചെത്തിയതായിരുന്നു. ഇവരുടെ കാര്‍ തൊട്ട് മുന്നില്‍ പോയ കാറിന്റെ പുറകില്‍ ചെറുതായി തട്ടിയതാണ് പ്രകോപനത്തിന് കാരണം.