നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയിലാണ് സംഭവമുണ്ടായത്.
ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പന്‍(58) ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഭാര്യ ലൂര്‍ദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇന്നലെ രാത്രി ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. അതിന് ശേഷം ഉറങ്ങിയ ചെല്ലപ്പനെ ഭാര്യ ആക്രമിക്കുകയായിരുന്നു.