മലയാള സിനിമ സുരക്ഷിതമായ തൊഴിലിടം’; ബലപ്രയോഗത്തിൽ ആരും ഉപദ്രവിക്കില്ലെന്ന് സ്വാസിക

മലയാള സിനിമ സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി സ്വാസിക. ‘നോ’ പറയേണ്ടിടത്ത് പറഞ്ഞാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് അനുഭവം. ജോലി സ്ഥലങ്ങളില്‍ ആരും സ്ത്രീകളെ ബലപ്രയോഗത്തില്‍ റേപ്പ് ചെയ്യില്ല. എന്താണ് ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമെന്ന് മനസിലാകുന്നില്ലെന്നും നടി പറഞ്ഞു. സാര്‍ക് ലൈവിന് നല്കിയ അഭിമുഖത്തില്‍ ആണ് സ്വാസിക ഇങ്ങനെ അഭിപ്രായപ്പെട്ടത്. വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ ഉയരുന്നത്. ഇതുപോലുള്ള അഭിപ്രായപ്രകടനങ്ങള്‍ പൊതു ഇടങ്ങളില്‍ പറയുന്നതിന്റെ അപകടം മനസിലാക്കണമെന്നും ഡബ്ല്യൂസിസി പോലുള്ള സംഘടനകള്‍ രൂപീകരിക്കപ്പെട്ട സാഹചര്യം ഓര്‍ക്കണമെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. ‘ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഞാന്‍ ആദ്യം അവിടെ റിയാക്ട് ചെയ്യും. അതാണ് ആദ്യം സ്ത്രീകളെ പഠിപ്പിച്ച് കൊടുക്കേണ്ടത്. ധൈര്യം നമ്മുടെ ഉള്ളില്‍ നിന്നാണ് വരേണ്ടത്.’ കൂടുതല്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പോലീസിനെയോ വനിതാകമ്മീഷനെയൊ സമീപിക്കണമെന്നും സ്വാസിക പറഞ്ഞു.