ഏകീകൃത സിവിൽകോഡിനെ പിന്തുണച്ച് ഗവർണർ

ഏകീകൃത സിവിൽകോഡിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏകീകൃത സിവിൽകോഡ് നീതിയുടെ ഏകികരണമെന്ന് ഗവർണർ പറഞ്ഞു. തുല്യ നീതിയെന്ന ആശയം യാഥാർഥ്യമാക്കണം. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. യൂണിവേഴ്‌സിറ്റികൾ കൺകറന്റ് ലിസ്റ്റിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്നും ഗവർണർ പറഞ്ഞു. ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്.
മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കും. കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ വ്യക്തമാക്കി.