തിരുവനന്തപുരത്ത് ഓടയില്‍ വീണ് വഴിയാത്രക്കാരന് പരുക്ക്; സംഭവം ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിലെ റോഡില്‍

തിരുവനന്തപുരം നഗരത്തിൽ ഓടയിൽ വീണ് വഴിയാത്രക്കാരന് പരുക്ക്. ഐഎഫ്എഫ്കെ പ്രധാന വേദിയായ ടാഗോറിന് മുമ്പിലെ റോഡിലാണ് സംഭവം. വിട്ടിയൂര്‍ക്കാവ് സ്വദേശി മനോജിനാണ് പരുക്കേറ്റത്.
ഇന്നലെ രാത്രി ഏഴരയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓടയിൽ വീഴുകയായിരുന്നു. സ്ലാബിടാത്ത ഓടയിൽ ആണ് മനോജ് വീണത്. ഓടയിൽ വീണ മനോജിനെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. മനോജിന്റെ കെെകൾക്കാണ് പരുക്ക് പറ്റിയത്.