പോലീസ് അതിക്രമങ്ങള്‍ സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം ; മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ വർധിച്ച് വരുന്നത് ചൂണ്ടിക്കാട്ടി സഭയിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചയാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
പോലീസ് സേനയിൽ രാഷ്ട്രീയ വത്കരണം നടക്കുന്നുണ്ടെന്നും ഇത് മൂലം ക്രിമിനലുകളുടെ സ്വാധീനം വർധിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. സ്ത്രീ പീഡനക്കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും അലംഭാവം കാണിക്കുന്നുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയില്‍ പറഞ്ഞു. ”സ്ത്രീകൾ സുരക്ഷിതരല്ലാത്ത സംസ്ഥാനമായി കേരളം മാറി. ദില്ലിയിൽ നിന്ന് അവാർഡ് കിട്ടിയതിന്റെ പേരിൽ മൂക്കിന് താഴെ നടക്കുന്നത് കാണുന്നില്ല. ഷാരോൺ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് പോലീസ് അന്വേഷണം തുടങ്ങിയത്”- തിരുവനഞ്ചൂര്‍ പറഞ്ഞു.
എന്നാല്‍ ആശ്ചര്യകരമായ ആരോപണമാണ് പ്രതിപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കേസ് അന്വേഷണങ്ങളിൽ കാര്യക്ഷമതയോടെയാണ് പോലീസ് ഇടപെടുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.