ഗവര്‍ണറുടെ ക്ഷണം നിരസിച്ച് സര്‍ക്കാര്‍; ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്ഭവനില്‍ 14ന് നടക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കില്ല. തിങ്കളാഴ്ച ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വിരുന്നില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചതെന്നാണ് സൂചന.പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിരുന്നില്‍ പങ്കെടുക്കില്ല. ഡല്‍ഹിയില്‍ പോകുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് വിരുന്നില്‍ പങ്കെടുക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *