തിരുവനന്തപുരം നഗരസഭയിലെ രാപ്പകല്‍ ഉപവാസ സമരം; ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം നഗരസഭ ഹാളില്‍ രാപ്പകല്‍ ഉപവാസമിരുന്ന കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് നടപടികള്‍ക്കിടെ പോലീസും കൗണ്‍സിലര്‍മാരും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാത്രിയില്‍ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൗണ്‍സിലര്‍മാരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം ഡി ആര്‍ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലും പ്രതിഷേധം തുടരാനാണ് ബിജെപി തീരുമാനം. . കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത മേയറുടെ നടപടി റദ്ദാക്കണം, വനിത കൗണ്‍സിലര്‍മാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ഇടത് കൗണ്‍സിലര്‍ ഡി ആര്‍ അനിലിനെതിരെ നടപടി വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *