വിഖ്യാത ഹിന്ദി സാഹിത്യകാരൻ  ഭഗവാൻ ദാസ് മോർ വാളിൻ്റെ  ” വഞ്ചന ” എന്ന നോവലിൻ്റെ മലയാള പരിഭാഷ ഗതാഗത മന്ത്രി ആൻ്റണി രാജു പ്രകാശനം ചെയ്തു. 

പൊതു വിദ്യാഭ്യാസ വകപ്പ് ഹയർ സെക്കണ്ടറി വിഭാഗവും കോളജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത 39 അദ്ധ്യാപകരാണ് പരിഭാഷ നിർവ്വഹിച്ചത്. 

പരിശീലന പരിപാടി ഭാഷകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്ക് അവസരമൊരുക്കിയത് അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. കേവലം പത്തുദിവസം കൊണ്ട് അധ്യാപകരുടെ ഒരു കൂട്ടായ്മ ഒരു കൃതി തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത് പരിശീലനത്തിൻ്റെ ഫലപ്രാപ്തി സൂചിപ്പിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന ചടങ്ങിൽ സൂര്യകൃഷ്ണമൂർത്തി ആദ്യ പ്രതി ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്റ്റർ ഡോ: സുരേഷ് കുമാർ അദ്ധ്യഷത വഹിച്ചു.  ഡോ. ശ്രീകല , ഡോ. അശോക് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *