കണ്ണൂർ കതിരൂരിൽ കളരി അക്കാദമിക്ക് സ്ഥലം കണ്ടെത്താൻ തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്കുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ.

കതിരൂരിൽ പൊന്ന്യം ഏഴരക്കണ്ടത്ത് കളരി അക്കാദമി മ്യൂസിയത്തിനായി സ്ഥലം ഏറ്റെടുക്കാൻ ചേർന്ന ജനകീയ കമ്മിറ്റിയിലാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്. . ആയോധന കലകളെയും അനുബന്ധ ചികിൽസാ രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കതിരൂരിൽ കളരി അക്കാദമിയും മ്യൂസിയവും ഉഴിച്ചിൽ കേന്ദ്രവും  തുടങ്ങുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പുല്ല്യോടിയിൽ കളരി അങ്കത്തട്ടിന്റെ ഭാഗമായി

കണ്ടെത്തിയ സ്ഥലത്തിന് അനുബന്ധമായി അക്കാദമിക്കാവശ്യമായ സ്ഥലം കണ്ടെത്താനാണ് ജനകീയ കമ്മിറ്റി ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *