ലോകകപ്പ് മത്സര പ്രദര്‍ശനത്തിനിടെ സംഘര്‍ഷം പൊഴിയൂര്‍ എസ്ഐക്ക് മര്‍ദനം

ലോകകപ്പ് മത്സരപ്രദര്‍ശനത്തിടെ എസ്‌ഐക്ക് നേരെ മര്‍ദനം.പൊഴിയൂര്‍ എസ്.ഐ എസ്.സജിക്ക് നേരെയാണ് മര്‍ദ്ദനമുണ്ടായത്.പൊഴിയൂര്‍ ജംഗ്ഷനില്‍ സ്‌ക്രീന്‍ സ്ഥാപിച്ച് മത്സരം കാണുന്നതിനിടെയാണ് സംഭവം.മത്സരം കാണാന്‍ എത്തിയ രണ്ട് യുവാക്കള്‍ മദ്യപിച്ച് പ്രശ്‌നമൂണ്ടാക്കിയതോടെ ഇവരെ നീക്കുവാന്‍ എസ്‌ഐ ശ്രമിച്ചതാണ് അക്രമത്തിന് കാരണം.
സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ.സജിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.