മദ്യം കയറ്റിയ ലോറി കോഴിക്കോട് അപകടത്തില്‍പെട്ടു; പരമാവധി ശേഖരിച്ച് നാട്ടുകാരും

കോഴിക്കോട്: ഫറോക്കില്‍ മദ്യവുമായെത്തിയ ചരക്കു ലോറി പാലത്തില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 6.30ന് ഫറോക് പഴയ പാലത്തിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന അന്‍പതോളം കെയ്സ് മദ്യക്കുപ്പികള്‍ റോഡില്‍ വീണു. അപകടത്തില്‍പ്പെട്ട ലോറി കോഴിക്കോട് ഭാഗത്ത് നിന്നുമാണ് എത്തിയത്. ലോറി നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തുടര്‍ന്ന് മദ്യക്കുപ്പികള്‍ നാട്ടുകാര്‍ എടുത്തു കൊണ്ടുപോയി. അവശേഷിച്ച മദ്യ കുപ്പികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്. അനധികൃത മദ്യക്കടത്താണോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.