തിരുവനന്തപുരത്ത് വിജിലന്‍സ് സിഐയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ സിഐ ആശുപത്രിയില്‍

തിരുവനന്തപുരത്ത്‌ എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു. മർദനത്തിൽ പരിക്കേറ്റ സി ഐ യഹിയ ഖാൻ കന്യാകുളങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിലാണ് സംഭവം. എയർ ഫോഴ്സ് ജീവനക്കാരന്റെ വിവാഹ വാർഷിക പാർട്ടിക്കെത്തിയവർ സി.ഐയുടെ വീടിന്റെ ഗേറ്റിനു കുറുകെ വാഹനം ഇട്ടതിനെച്ചൊല്ലി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നായിരുന്നു മർദനം.
സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 15 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിൽ 5 പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം നടക്കുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *