ഉണ്ണി മുകുന്ദന് ചിത്രം മാളികപ്പുറം 30 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മാളികപ്പുറം’.ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ 30ന് തിയറ്ററുകളിൽ എത്തും. ഉണ്ണി മുകുന്ദൻ തന്നെയാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്.
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശിശങ്കർ ആണ്.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്ണു നാരായണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികള്‍ക്ക് രഞ്ജിൻ രാജ് സംഗീതം നല്കിയിരിക്കുന്നു.