50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മാളികപ്പുറം

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം തിയേറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയത്ത് ആണ് ചിത്രം പുതിയ നേട്ടത്തിലെത്തിയത്. 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഒരു ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഉണ്ണി മുകുന്ദന്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു പുതിയ വിശേഷം. മലയാളത്തിന്റെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഉണ്ണിയേട്ടന്‍ ആണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആരാധകര്‍ പറയുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്‌നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്.

Leave a Reply

Your email address will not be published. Required fields are marked *