ഓര്‍മ്മ നഷ്ടപ്പെടുന്ന രോഗാവസ്ഥയിലാണ് താനെന്ന് നടി ഭാനുപ്രിയ

മലയാളത്തിലടക്കം തെന്നിന്ത്യന്‍ഭാഷകളില്‍ തിളങ്ങിയ നടി ഭാനുപ്രിയ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നു. തെലുങ്ക് യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ് ..
എനിക്ക് ഈയിടെയായി സുഖമില്ല. ഓര്‍മ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങള്‍ ഞാന്‍ മറന്നു. പിന്നീട് നൃത്തത്തോടുള്ള താല്പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ല,’ ഭാനുപ്രിയ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓര്‍മക്കുറവ് അനുഭവപ്പെടുന്നു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച് ഡയലോഗുകള്‍ മറന്നു. ഓര്‍ത്തിരിക്കേണ്ട പലതും താന്‍ മറക്കുകയാണ്. അടുത്തിടെ ‘സില നേരങ്ങളില്‍ സില മനിദര്‍ഗള്‍’ എന്ന സിനിമയിലൂടെ സെറ്റില്‍ വച്ച് ഡയലോഗുകള്‍ മറന്നു. പിരിമുറുക്കമോ വിഷാദമോ തന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകള്‍ കഴിക്കുന്നു .
ഭര്‍ത്താവുമായി പിരിഞ്ഞിരുന്നു എന്ന വാര്‍ത്ത തെറ്റാണ്. അദ്ദേഹം ഹൈദരാബാദിലും താന്‍ ചെന്നൈയിലും ആയിരുന്നു താമസം. അവസരം കിട്ടുമ്പോള്‍ അഭിനയിച്ചു. ഒരുപാട് യാത്ര ചെയ്തു. 20കാരിയായ അഭിനയ ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ്. നാച്ചുറല്‍ സയന്‍സ് ആണ് വിഷയം. അവധി കിട്ടുമ്പോള്‍ അവള് അടുത്തെത്തും.
രാജശില്‍പ്പി, അഴകിയ രാവണന്, ഹൈവെ, കുലം, മഞ്ഞുപോലൊരു പെണ്‍കുട്ടി, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നീ സിനിമകളിലൂടെയാണാ ഭാനുപ്രിയ മലയാളത്തില്‍ ശ്രദ്ധ നേടിയത്.