വിദ്യാര്‍ത്ഥികളെ പോടാ…പോടീ എന്ന് വിളിക്കരുത്. വ്യക്തിത്വത്തെ ഹനിക്കുന്ന വാക്കുകള്‍ സ്‌കൂളുകളില്‍ വിലക്കാന്‍ സര്‍ക്കാര്‍

അദ്ധ്യാപകരടക്കം വിദ്യാര്‍ത്ഥികളെ ‘പോടാ’,’പോടി’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. ഇത്തരം വ്യക്തിത്വത്തെ ഹനിക്കുന്ന പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികളെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്യണം.
മറ്റു ജില്ലകളിലും ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ പുറത്തിറങ്ങും. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാവാന്‍ ശ്രദ്ധിക്കണം.
തിരുവനന്തപുരം വെട്ടുകാട് സ്വദേശി സുധീഷ് അലോഷ്യസ് റൊസാരിയോ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.