ബിബിസിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും സംപ്രേക്ഷണവും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹിന്ദുസേനയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി . ഹിന്ദു സേന അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിയിലെ ആവശ്യം തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയത്.