കോന്നി താലൂക്ക് ഓഫീസില്‍ കൂട്ട അവധിയെടുത്ത് ജീവനക്കാര്‍ വിനോദയാത്ര പോയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍. അന്വേഷണത്തിന് പത്തനംതിട്ട കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ജീവനക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യ്ക്തമാക്കി.
വിഷയത്തില്‍ അന്വേഷണം നടത്തി വിശദ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം നല്‍കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.