വഴുതക്കാട് അക്വേറിയം കടയില്‍ വന്‍ തീപിടിത്തം. ഡിപിഐ ജംഗ്ഷനിലെ സമീപത്തെ കട പൂര്‍ണമായും കത്തിനശിച്ചു. അടുത്തുളള മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുളള ശ്രമം തുടരുകയാണ്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തെ വീടുകളില്‍ നിന്ന് ആള്‍ക്കാരെ മാറ്റുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. അന്തരീക്ഷത്തില്‍ പുക പടര്‍ന്നതോടെയാണ് പ്രദേശവാസികള്‍ തീപിടിത്തമുണ്ടായതായി അറിഞ്ഞത്.
അഗ്നിബാധയുണ്ടായ പ്രദേശത്ത് നിരവധി വീടുകളും സ്ഥാപനങ്ങളും ഉളളതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.