ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി തന്റെ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തി. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി രാത്രി തന്നെ കല്‍പ്പറ്റയിലെത്തി. മുതിര്‍ന്ന നേതാക്കളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി പ്രവര്‍ത്തകരും ചേര്‍ന്നാണ് രാഹുലിനെ കരിപ്പൂരില്‍ സ്വീകരിച്ചത്. വയനാട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഇന്ന് രാത്രി ഡല്‍ഹിക്ക് മടങ്ങും.

കൈതാങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ച കല്‍പ്പറ്റ മണിയങ്കോട്ടെ വീട് സന്ദര്‍ശിക്കുന്നതോടെയാണ് ഇന്നത്തെ പരിപാടികള്‍ക്ക് തുടക്കമാവുന്നത്. കളക്ട്രേറ്റില്‍ നടക്കുന്ന യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ പുതുശ്ശേരി തോമസിന്റെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വൈകിട്ട് മീനങ്ങാടി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ ‘കൈത്താങ്ങ് ‘ പദ്ധതി പ്രകാരം നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. രാത്രി 8.50 നുളള വിമാനത്തിലാണ് കരിപ്പൂരില്‍ നിന്ന് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *