നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് പെണ്‍കുഞ്ഞ് പിറന്നു

സംവിധായകനും നടനുമായ ബേസിൽ ജോസഫിന് പെൺകുഞ്ഞ് പിറന്നു. കുഞ്ഞിന്റെ ആദ്യ ചിത്രം ബേസിൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് കുട്ടിക്ക് പേര് നൽകിയത്. തങ്ങൾ അതിയായ സന്തോഷത്തിലാണെന്നും, കുഞ്ഞ് തങ്ങളുടെ ഹൃദയം കവന്നെടുത്തുയെന്നും ബേസിൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. അവൾ വളരുന്നതും അവളിൽ നിന്നും ഓരോ ദിവസവും പഠിക്കുന്നതും കാണാൻ കാത്തിരിക്കാൻ തങ്ങൾക്ക് സാധിക്കുന്നില്ലയെന്ന് ബേസിൽ കൂട്ടിച്ചേർത്തു. എലിസബത്ത് സാമുവേലാണ് ബേസിലിന്റെ ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *