ശിഷ്യന് പിന്നാലെ ആശാനും അകത്താകും; ശിവശങ്കറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കെ.സുധാകരന്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ലൈഫ് മിഷന് ഭവന പദ്ധതി കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ വിമര്‍ശനങ്ങളുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുടെ അസ്ഥിപഞ്ചരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുകയാണെന്ന് സുധാകരന് പറഞ്ഞു. മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍. ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം അധികം ദൂരെയല്ല. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യമുണ്ടോയെന്നും കെപിസിസി പ്രസിഡന്റ് ചോദിച്ചു.