പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം നേടിയ ആദിത്യ സുരേഷിനെ ആദരിച്ച് കൊല്ലം ജില്ലാ കളക്ടര്‍

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം നേടിയ കൊല്ലം പോരുവഴി ഏഴാം മൈല്‍ സ്വദേശി ആദിത്യ സുരേഷിനെ കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സനാ പെര്‍വീണ്‍ വീട്ടിലെത്തി അഭിനന്ദിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരം നല്‍കി പൊന്നാട അണിയിച്ച് ആദരിച്ചു.
കലാരംഗത്തെ മികവാണ് ആദിത്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കേരളത്തില്‍ നിന്നും ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട 35000 പേരില്‍ നിന്നാണ് തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ചെറുപ്രായത്തില്‍ ആദിത്യ കൈവരിച്ചത് മികച്ച നേട്ടമാണെന്നും ജില്ലയ്ക്ക് അഭിമാനമാണെന്നും കളക്ടര്‍ പറഞ്ഞു.
അസ്ഥികള്‍ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്ട എന്ന അപൂര്‍വ്വ രോഗബാധിതനായെങ്കിലും ചെറുപ്പം മുതലേ സംഗീതത്തില്‍ മികവ് കാഴ്ചവെക്കാനായി. 800 ല്‍ അധികം സംഗീതവേദികളില്‍ ഗാനമാലപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും മലയാളം പദ്യോച്ചാരണ