10 ദിവസത്തിനുളളില്‍ ഗവര്‍ണറെ വധിക്കുമെന്ന് ഇ-മെയിലിലൂടെ വധഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ഈമെയിലിലൂടെ ഗവര്‍ണര്‍ക്ക് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.10 ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി സന്ദേശം.

മെയില്‍ ലഭിച്ച ഗവര്‍ണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസ് അന്വേഷണം നടത്തി കണ്ടുപിടിച്ചു. അറസ്റ്റിലായ ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *