കെ.ടി.യുവില്‍ സിസ തോമസിന്റെ നിയമനം താത്ക്കാലികം; വിസിയെ നിര്‍ദ്ദേശിക്കാന്‍ അവകാശം സര്‍ക്കാരിനെന്ന് ഹൈക്കോടതി

കെ ടി യുവിൽ സിസ തോമസിനെ വിസിയായി നിയമിച്ചത് ചട്ടപ്രകാരമുളള നടപടികൾ പൂ‍ർത്തിയാക്കിയല്ലെന്ന് ഹൈക്കോടതി. സിസയുടേത് താത്കാലികം തന്നെയാണ്. പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

താത്കാലിക വിസി നിയമനമാണെന്നും സ്ഥിര നിയമനമല്ലെന്നും പറഞ്ഞ കോടതി, പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സംസ്ഥാന സർക്കാരിനാണെന്നും പറഞ്ഞു. സംസ്ഥാന സർക്കാരിന് പുതിയ പാനൽ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

വിസി നിയമനത്തിൽ നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സ‍ർക്കാർ തന്നെയെന്നും കോടതി വ്യക്തമാക്കി. താത്കാലിക നിയമനമായതിനാലാണ് കോവാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *