ലൈഫ്മിഷന് മുന്‍ എം.ഡി യു വി ജോസ് ഇഡി അന്വേഷണ സംഘത്തിനു മുന്നില്‍

ലൈഫ് മിഷന് മുന്‍ സി ഇ ഒ യു വി ജോസ് ഇ ഡി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനോട് എം.ശിവങ്കര്‍ പൂര്‍ണ്ണമായി സഹകരിക്കുന്നില്ലെന്നാണ് സൂചന. അറസ്റ്റിലായ ശിവശങ്കറുമായി ഒരുമിച്ചിരുത്തി മൊഴിയെടുക്കാന്‍ അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു.
യു വി ജോസാണ് റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടത്. കരാറുകാരായ യൂണിടാക്കിനെ യുവി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറെന്നാണ് ആരോപണം. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി യൂണിടാക്കിന് വേണ്ടി സന്തോഷ് ഈപ്പനാണ് എടുത്ത് നടത്തിയത്. ഇയാളെയും ശിവശങ്കറാണ് യുവി ജോസിന് പരിചയപ്പെടുത്തിയത്.