സുരക്ഷാഭീക്ഷണിയെത്തുടര്ന്ന് മുഖ്യമന്ത്രി പാലക്കാട്ടേക്ക് യാത്ര ചെയ്തത് ഹെലികോപ്റ്ററില്‍ ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പാലക്കാടേക്ക് എത്തിയത് ഹെലികോപ്റ്ററില്‍. കരിങ്കൊടി പ്രതിഷേധം മറികടക്കാനാണ് കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് മുഖ്യമന്ത്രിയുടെ യാത്ര ഹെലിക്കോപ്റ്റര്‍ മാര്ഗത്തിലാക്കിയത്. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പോലീസ് വന്സുരക്ഷാമുന് ഒരുക്കങ്ങളാണ് നടത്തിയത്. തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനെ അതിരാവിലെ തന്നെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. സി.ആര്.പി.സി. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പൊലിസിന്റെ വിശദീകരണം. സുരക്ഷാ മുന്നൊരുക്കങ്ങളുണ്ടായെങ്കിലും വഴിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.