ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. കൊല്‍ക്കത്തയില്‍ നടന്ന കളിയില്‍ എടികെ മോഹന്‍ ബഗാനോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ലീഡ് നേടിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ഇതോടെ എടികെ മോഹൻ ബഗാൻ പ്ലേ ഓഫിലെത്തി.
6-ാം മിനുറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയപ്പോള്‍ 23-ാം മിനിറ്റില്‍ കാള്‍ മക്ഹ്യൂം സമനില നേടി. 1-1ന് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞിരുന്നു. 72-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി മക്ഹ്യൂം എടികെയുടെ ജയമുറപ്പിച്ചു. 64ാം മിനിറ്റില്‍ രാഹുല്‍ കെപി രണ്ട് മഞ്ഞക്കാര്‍ഡ് വഴങ്ങി റെഡ് വാങ്ങി പുറത്തായത് തിരിച്ചടിയായി. . ജയത്തോടെ എടികെ ബഗാന് പ്ലേ ഓഫ് ഉറപ്പാക്കി. 31 പോയിന്റുമായി മൂന്നാമതെത്തി.