സി​പി​എം ‘ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ’​യ്ക്ക് ഇ​ന്ന് കാസര്‍ഗോഡ്‌ തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള “ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ’ ഇ​ന്ന് കാ​സ​ർ​ഗോ​ഡ് തുടക്കമാകും. കേരളത്തിലെ

140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന ജാ​ഥ മാ​ർ​ച്ച് 18നു ​തി​രു​വ​ന​ന്ത​പു​ര​ത്തു സ​മാ​പി​ക്കും. വൈ​കി​ട്ടു 4ന് ​എം.​വി. ഗോ​വി​ന്ദ​ന് പ​താ​ക കൈ​മാ​റി മു​ഖ്യ​മ​ന്ത്രി​യും പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി എ​ന്ന നി​ല​യ്ക്കാ​ണ് സി​പി​എം ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ പ്രതിരോധത്തിലായ വിഷയങ്ങളില്‍ വിശദീകരണമുണ്ടായേക്കും.

 ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്കു ശേ​ഷ​മാ​ണു ജാ​ഥ​യു​മാ​യി പാ​ർ​ട്ടി രം​ഗ​ത്തെ​ത്തു​ന്ന​ത്. വ​ര്‍ത്ത​മാ​ന​കാ​ല സ്ഥി​തി​ക​ൾ ച​ര്‍ച്ച ചെ​യ്തും ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു​മാ​ണ് ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​ത​ല പ്ര​ചാ​ര​ണ ജാ​ഥ മു​ന്നോ​ട്ട് പോ​വു​ക. 

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും വ​ര്‍ഗീ​യ​ത​യു​ടെ ഭീ​ഷ​ണി​ക​ളും യാ​ത്ര​യി​ല്‍ വി​ശ​ദീ​ക​രി​ക്കും. കേ​ന്ദ്ര അ​വ​ഗ​ണ​ന​യും തു​റ​ന്നു​കാ​ട്ടും. ഒ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ അ​ണി​നി​ര​ത്താ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പൗ​ര പ്ര​മു​ഖ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *